ചെന്താര്‍ നീര്‍മുഖീ.. കേരളത്തനിമയുണര്‍ത്തുന്ന ഒ എന്‍.വിയുടെ അവസാന വരികള്‍

മരണത്തിന് മുന്‍പ് ഒ എന്‍ വി എഴുതിയ വരികളില്‍ കേരളതനിമ. വിനോദ് മങ്കരയുടെ സംവിധാനത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയും വിനീതും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ‘കാംബോജി’ക്ക് വേണ്ടിയാണ് ഒ.എന്‍.വി വരികളെഴുതിയത്.

എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് കെ.എസ്.ചിത്ര ആലപിച്ച ‘ചെന്താര്‍ നീര്‍മുഖി’എന്ന് തുടങ്ങുന്ന ഗാനം പുറഹത്തിറങ്ങി. ഒ.എന്‍.വി.കുറുപ്പ് മരിക്കുന്നതിന് മുമ്പ് അവസാനമായി ഗാനങ്ങളെഴുതിയത് കാംബോജിക്ക് വേണ്ടിയായിരുന്നു. വിനീതിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും ക്ലാസിക് നൃത്തം ഈ പാട്ടില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. കഥകളിയും മോഹിനിയാട്ടവും വിത്യസ്തമാര്‍ന്ന ദൃശ്യങ്ങള്‍ കൊണ്ട് മനോഹരമാണ് ഈ ഗാനം.

Be the first to comment

Leave a Reply

Your email address will not be published.


*