ജീവിതത്തില്‍ ഞാന്‍ ഹാസ്യനടിയായിരുന്നില്ല; സിനിമക്ക് പിന്നിലെ ജീവിതം കണ്ണീരു മാത്രമായിരുന്നെന്ന് ബിന്ദു പണിക്കര്‍

ക്യാമറയ്ക്കു മുന്നില്‍ ചിരിച്ചപ്പോഴും പിന്നിലെ തന്റെ ജീവിതം കോമഡിയല്ല എന്നു ബിന്ദു പണിക്കര്‍ പറയുന്നു. സത്യത്തില്‍ ജീവിതം എനിക്കു കോമഡിയല്ല, സിനിമയില്‍ മാത്രമേ ചിരിക്കാന്‍ അറിയൂ. ജീവിതത്തില്‍ കോമഡി പറയാറുമില്ല. ജഗതിയില്ലാത്തതിന്റെ നഷ്ടം എന്നെപ്പോലെ ഉള്ളവര്‍ക്കാണ്. ഞാനായിട്ടു സിനിമ വേണ്ടന്നു വച്ചിട്ടൊന്നുമില്ല, പറ്റുന്ന കഥാപാത്രങ്ങള്‍ വരേണ്ടെയെന്നു ബിന്ദുപണിക്കര്‍ ചോദിക്കുന്നു. ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമയില്‍ ഞങ്ങളെപ്പോലുള്ള നടിമാരെ വേണ്ട. കരഞ്ഞാല്‍ പോലും പ്രേക്ഷകര്‍ ചിരിക്കും.

സിനിമയിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ എനിക്കു തോന്നും ഇതു ഞാനാണല്ലൊ എന്ന്. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണു കല്യാണം കഴിച്ചതു പോലും. കല്യാണം കഴിഞ്ഞു പത്തുവര്‍ഷം തികയാന്‍ നാലുമാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടന്‍ പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. 34 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്കു വര്‍ക്കിനു പോകാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍പോലെ കൂടെ നിന്നയാള്‍ പോയപ്പോള്‍ രണ്ടു വര്‍ഷത്തോളം വിഷാദത്തിന് അടിമപ്പെട്ടു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു ബിന്ദു പണിക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയാണ് വഴിത്തിരിവ് ഉണ്ടാക്കിയതെങ്കിലും സിനിമക്ക് പിന്നിലെ ജീവിതം കണ്ണീര് മാത്രമാണ് തനിക്ക് സമ്മാനിച്ചതെന്നും ബിന്ദു പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*