ചില്ലറ ക്ഷാമം; സിനിമകളുടെ റിലീസിംഗ് മാറ്റിവെച്ചു

കൊച്ചി: മോദിയുടെ പുതിയ പ്രഖ്യാപനം രണ്ടു മലയാള സിനിമകളുടെ റിലീസിംഗിനു വിലങ്ങുതടിയായി. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് നീട്ടിവച്ചത്. ചിത്രങ്ങള്‍ ഈ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 100 രൂപയ്ക്കും അതിനു താഴെയുമുള്ള നോട്ടുകള്‍ക്കു ക്ഷാമം നേരിട്ടതോടെയാണ് സിനിമകളുടെ റിലീസിംഗ് മാറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*