ഫാ.ഡാനി കപ്പൂച്ചിന്‍ എത്തിച്ചേര്‍ന്നു,ഡബ്ലിനില്‍ ‘കരുണയുടെ ധ്യാനം ‘ ശനിയാഴ്ച തുടങ്ങും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: കുരുണയുടെ ധ്യാനo നയിക്കാന്‍ എത്തിച്ചേര്‍ന്ന കൊല്ലം സാന്‍പിയോ  കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡാനി കപ്പൂച്ചിനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍, സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ,ബിനു ആന്റണി (Retreat Program Co-ordinator), എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന കുരുണയുടെ ധ്യാനത്തിന്റെയും നവംബര്‍ 1 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

‘കരുണയുടെ ധ്യാന’ത്തിന്റെ ഉത്ഘാടന കര്‍മ്മം 29 നു ശനിയാഴ്ച രാവിലെ 10 മണിക്ക് അയര്‍ലണ്ടിന്റെ അപ്പസ്തോലിക് ന്യൂണ്‍ ഷോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജോണ്‍ ബ്രൗണ്‍ തിരി തെളിയിച്ചു നിര്‍വഹിക്കുന്നതാണ്.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായ മോണ്‍.ആന്റണി പെരുമായന്‍ തദവസരത്തില്‍  സന്നിഹിതനായിരിക്കും.

എല്ലാ ദിവസവും രാവിലെ 9.30മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. കുട്ടികള്‍ക്ക് ജീസസ് യൂത്ത് അയര്‍ലണ്ട് നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. കുട്ടികളുടെ റെജിസ്‌ട്രേഷനും, കണ്‍സെന്റ് ഫോമും തരുന്നതും മാതാപിതാക്കള്‍ (for online registration visit http://www.syromalabar.ie/) ധ്യാനത്തിനു  മുന്‍പ് പൂര്‍ത്തികരിക്കേണ്ടതാണ്.

മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം സമാപിക്കുന്ന ഇ അവസരത്തില്‍ യേശുവിന്റെ കാരുണ്യത്തിന്റെ ദൈവാനുഭവത്താല്‍ നിറയുവാന്‍ ഒരുക്കപ്പെടുന്ന കരുണയുടെ ധ്യാനത്തിലേക്ക് എല്ലാ സഭാവിശ്വാസികളെയും
പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

NB:- ഇനിയും online registration( http://www.syromalabar.ie/ )നടത്താന്‍ സാധിക്കാത്തവര്‍ക്ക് ധ്യാന സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക രജിസ്ട്രഷന്‍ കൌണ്ടറില്‍ പേര് രജിസ്ടര്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി (Retreat Program Co-ordinator)എന്നിവര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*