ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച്‌ മൂന്നംഗ മലയാളി കുടുംബം മരിച്ചു

ന്യു ജെഴ്‌സി:തിങ്കളാഴ്‌ച രാത്രി 10 മണിക്ക്‌ ഹിത്സ്‌ബൊറോയില്‍ അപ്പാര്‍ട്ട്‌മന്റ കോംബ്ലക്‌സിനു തീ
പിടിച്ച്‌ മൂന്നംഗ മലയാളി കുടുംബം മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്‌ത്രജ്‌ഞനായ വിനോദ്‌ ബാബു ദാമോദരന്‍ 41 ഭാര്യ ശ്രീജ 14 വയസ്സുള്ള മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്‌.
ചേര്‍ത്തല സ്വദേശിയാണ്‌ ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ്‌ ന്യുജെഴ്‌സിയിലെത്തിയതെന്നു ബന്ധുവായ അറ്റോര്‍ണി റാം ചീരത്ത്‌ പറഞ്ഞു. ഫാം റോഡിലുള്ള ഹിത്സബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റസ്‌ കോപ്ലസിലെ നാലു അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു തീ പിടിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*