ഇസ്‍ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കി

ഇസ്‍ലാമാബാദ് ∙ ഇസ്‍ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ സുർജിത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കി. ശനിയാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്ന നിർദേശവും നൽകി. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി, ഇന്ത്യൻ ഹൈക്കമിഷണറെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. ചാരപ്രവർത്തിക്ക് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറുടെ ഒാഫിസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.

സുർജിത് സിങ്ങിന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി, വിയറ്റ്ന കൺവെൻഷന്റെ നയതന്ത്ര നിയമം ലംഘിച്ചുവെന്നും ആരോപിച്ചു. ഈ മാസം 29നുള്ളിൽ സുർജിത് സിങ്ങും കുടുംബവും പാക്കിസ്ഥാൻ വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പാക്ക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മെഹമൂദ് അക്തറിനെയാണ് ചാരവൃത്തി ആരോപിച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തിയാണ് നിർദേശങ്ങൾ നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*